തിരുവനന്തപുരം ചെമ്പഴന്തിയില്‍ 8 വയസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍. പ്രമോദ്– സിനി ദമ്പതികളുടെ മകന്‍ ശ്രേയസാണ് മരിച്ചത്. മണയ്ക്കല്‍ എല്‍പി സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. കളിക്കുന്നതിനിടെ അബദ്ധത്തില്‍ സംഭവിച്ചതെന്നാണ് നിഗമനം. മുറിയിലെ ജനാലയിൽ ബെഡ് ഷീറ്റിലാണ് തൂങ്ങിയത്. എസ്എടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴക്കൂട്ടം പോലീസ് കേസെടുത്തു