മകളുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം മൂലമല്ലെന്ന് ഫോറൻസിക് സർജൻ പറഞ്ഞിരുന്നതായി കോഴിക്കോട് താമരശേരിയിൽ ഡോക്ടറെ വെട്ടിയ പ്രതി സനൂപിന്റെ ഭാര്യ രംബീസ. പനിയാണ് മരണകാരണം എന്നും നേരത്തെ മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്നു എന്ന് ഡോക്ടർ പറഞ്ഞു .

മരണശേഷം കുട്ടിയുടെ നട്ടെല്ലിൽ നിന്ന് കുത്തി ശ്രവസാംപിളെടുത്ത് പരിശോധന നടത്തിയാണ് അമീബിക് മസ്തിഷ്ക ജ്വരമല്ലെന്ന് സ്ഥിരീകരിച്ചത്. അതിനുശേഷമാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. തലച്ചോറിൽ നിന്ന് എടുത്ത ശ്രവങ്ങളുടെ പരിശോധനാഫലം ലഭിച്ചാൽ മരണകാരണം വ്യക്തമാവുമെന്ന് ഫോറൻസിക് ഡോക്ടർ അറിയിച്ചിരുന്നു.പനി മൂർച്ഛിച്ചതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നെന്നും കുട്ടിയുടെ അമ്മ വ്യക്തമാക്കി. 

അമ്മയുടെ വാക്കുകള്‍

മരണശേഷം കുട്ടിയുടെ നട്ടെല്ലിൽ നിന്ന് ശ്രവം കുത്തിയെടുത്ത്  പരിശോധന നടത്തി, അതിന്‍റെ റിസല്‍റ്റ് നെഗറ്റീവ് എന്ന് വന്നതിനു ശേഷമാണ് കുട്ടിയെ പോസ്റ്റുമോർട്ടം ചെയ്തിട്ടുള്ളത്. പോസ്റ്റുമോർട്ടം ചെയ്തിട്ട് ബാക്കി രണ്ട് ടെസ്റ്റിനും കൊടുത്തു എന്ന് പറഞ്ഞു. പോസ്റ്റുമോർട്ടം വൈകിയത് അതിന്‍റെ റിസല്‍റ്റ്  കിട്ടാൻ വേണ്ടിയിട്ടാണ് എന്നാണ് പറഞ്ഞത്. അതിന്റെ റിസല്‍റ്റ് കിട്ടി, അതില്‍ കുട്ടിക്ക് അമീബിക് അല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

അവളുടെ തലച്ചോറിൽ നിന്ന് എന്തോ ശ്രവം എടുത്തിട്ട് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതിന്റെ റിസല്‍റ്റ് വന്നാൽ ക്ലിയർ ആയിട്ട് എന്താ കുട്ടിയുടെ മരണകാരണം എന്താണെന്ന് അറിയാമെന്നാണ് ഫോറൻസിക് ഡോക്ടർ നമ്മളോട് സംസാരിച്ചത്. ആ സമയത്ത് പിന്നെ റിസൾട്ട് വന്നോ എന്ന് രണ്ടുതവണ അന്വേഷിച്ചപ്പോൾ അവർ പറഞ്ഞു റിസല്‍റ്റ് വന്നിട്ടുണ്ട്, അമീബിക് അല്ല, പനി മൂർച്ചിച്ചിട്ടാണ് കുട്ടി പോയത് എന്നാണ് പറഞ്ഞത്.

അതുപോലെതന്നെ ഒരു സംശയം നമ്മള്‍ ചോദിച്ചു, നേരത്തെ റഫർ ചെയ്തിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്നോ എന്ന്. അപ്പോള്‍ അവര് പറഞ്ഞു രക്ഷപ്പെടുമായിരുന്നെന്ന്. ഉച്ചക്ക് ആ റിസല്‍റ്റ് കിട്ടി ആ സമയത്ത് തന്നെ കുട്ടിയെ റഫർ ചെയ്തിട്ടുണ്ടായിരുന്നെങ്കിൽ കുട്ടി രക്ഷപ്പെടാൻ സാധ്യത ഉണ്ടായിരുന്നു

ENGLISH SUMMARY:

Amoebic Meningoencephalitis is not the reason for the child's death, according to the forensic surgeon. The child died due to a severe fever, and doctors stated that the child could have been saved if brought to the medical college earlier.