ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിനെ നേരിൽ കണ്ടും, കത്ത് കൊടുത്തും പാലക്കാടിനായി കെഎസ്ആര്‍ടിസി എസി ബസ്സ് ആവശ്യപ്പെട്ടെന്ന് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. ദീർഘ കാലമായിട്ടുള്ള പാലക്കാടിന്‍റെ ആവശ്യമാണ് ബെംഗളൂരുവിലേക്കുള്ള എസി ബസ് സർവ്വീസെന്ന് മാങ്കൂട്ടത്തില്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
പഠനത്തിനും തൊഴിലിനുമായി നിരവധി പാലക്കാടുകാർ ആശ്രയിക്കുന്ന നഗരമാണ് ബെംഗളൂരു. എന്നാൽ പലപ്പോഴും തിരക്കേറിയ സമയത്ത് വലിയ ചാർജ്ജാണ് സ്വകാര്യ വാഹനങ്ങൾ ഈടാക്കാറുള്ളത്. അതിന് ഒരു പരിഹാരം എന്ന നിലയിലാണ് ഗതാഗത വകുപ്പ് മന്ത്രി ശ്രീ കെ ബി ഗണേഷ് കുമാറിനെ നേരിൽ കണ്ടും കത്ത് കൊടുത്തും ബസ്സ് ജനപ്രതിനിധി എന്ന നിലയിൽ ബസ് ആവശ്യപ്പെട്ടത് .
പാലക്കാടിന്‍റെ ഈ ആവശ്യത്തോട് അനുഭാവപൂർവ്വം പരിഗണന നല്കിയ ഗതാഗത വകുപ്പ് മന്ത്രിക്ക് പാലക്കാടിന്‍റെ സ്നേഹാഭിവാദ്യം എന്നുപറഞ്ഞുകൊണ്ടാണ് എംഎല്‍എ പോസ്റ്റ് അവസാനിപ്പിക്കുന്നത്.