ദ്വാരപാലകശില്‍പങ്ങളിലും ശ്രീകോവിലിലും പൂശിയശേഷം സ്വര്‍ണം ബാക്കിയുണ്ടെന്ന് കാണിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി 2019 ഡിസംബര്‍ 9ന് മെയില്‍ അയച്ചത് അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍.വാസുവിന്. ബാക്കിയുള്ള സ്വര്‍ണം സഹായം ആവശ്യമുള്ള പെണ്‍കുട്ടിയുടെ വിവാഹത്തിന് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നെന്നായിരുന്നു മെയിലില്‍ സൂചിപ്പിച്ചത്. Also Read: രണ്ടുതവണ ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോയതും വ്യത്യസ്ത സ്വര്‍ണപ്പാളികള്‍; ഉരുക്കി വിറ്റു? കണ്ടെത്തല്‍
അതേസമയം, സ്പോണ്‍സറെന്ന നിലയില്‍ അറിയാമെന്നല്ലാതെ, ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഒരു ബന്ധവുമില്ലെന്ന് എന്‍.വാസു പ്രതികരിച്ചു. ദേവസ്വം ബോര്‍ഡിന്‍റെ സ്വര്‍ണത്തെക്കുറിച്ചല്ല മെയിലില്‍ പരാമര്‍ശിച്ചത്. പോറ്റി ചോദിച്ചത് ഉപദേശം മാത്രമെന്നും വിശദീകരണം. ദ്വാരപാലക ശില്‍പത്തില്‍ പൊതിഞ്ഞ സ്വര്‍ണത്തെക്കുറിച്ച് അറിയാവുന്നത് തിരുവാഭരണം കമ്മീഷണര്‍ക്കെന്നും എന്‍ വാസു പറഞ്ഞു.
താൻ ചുമതലയേൽക്കുന്നതിന് മുമ്പുള്ള കാര്യങ്ങളിലാണ് ആരോപണങ്ങളെന്നും, അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും വാസു അറിയിച്ചു. ശബരിമലയിലെ സ്വർണ്ണത്തിന്റെയും വിലപിടിപ്പുള്ള വസ്തുക്കളുടെയും കണക്കെടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. 2019-ന് മുമ്പ് രേഖകൾ കൃത്യമായി സൂക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവാഭരണം കമ്മീഷണറാണ് ഇത്തരം കാര്യങ്ങളുടെ ചുമതലക്കാരനെന്നും വാസു വിശദീകരിച്ചു.