പാലിയേക്കരയിലെ ടോള്‍പിരിവിന് സ്റ്റേ തുടരും. ഇന്നും പുനരാരംഭിക്കില്ല. ഹര്‍ജി വെള്ളിയാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. മുരിങ്ങൂര്‍ ഭാഗത്ത് റോഡിന്റെ ഒരുവശം ഇടിഞ്ഞുതാഴ്ന്നത് പരിഹരിക്കാന്‍ സ്വീകരിച്ച നടപടികളില്‍ ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. ദേശീയപാതയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഗതാഗതക്കുരുക്ക് സംബന്ധിച്ചും ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. കഴിഞ്ഞ ഓഗസ്റ്റ് ആറിനാണ് പാലിയേക്കരയിലെ ടോള്‍ പിരിവ് തടഞ്ഞ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. ഉത്തരവ് തിരുത്തി ടോള്‍ പിരിവിന് അനുമതി നല്‍കണമെന്നാണ് ദേശീയപാതാ അതോറിറ്റിയുടെയും കരാർ കമ്പനിയുടെയും ആവശ്യം. നാലാഴ്ചത്തേക്ക് മരവിപ്പിച്ച ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ അനുവദിക്കണമെന്ന ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം കഴിഞ്ഞ ഏഴ് തവണയും കോടതി അംഗീകരിച്ചിരുന്നില്ല.