കാസർകോട് കോൺഗ്രസിൽ വയനാട് മോഡൽ കോഴ ആരോപണം. ഈസ്റ്റ് എളേരി സർവീസ് സഹകരണ ബാങ്ക് പ്യൂൺ നിയമനത്തിന് 10 ലക്ഷം വാങ്ങിയതായി പരാതി. ജോലി ലഭിക്കാതെ വന്നതോടെ കോൺഗ്രസ് പ്രവർത്തകനും വൃക്ക രോഗിയുമായ എൻ.സി മാത്യുവും കുടുംബവും ദുരിതത്തിൽ. കോഴ വാങ്ങിയവരുടെ കൂട്ടത്തിൽ കെപിസിസി നിർവാഹക സമിതി അംഗം ശാന്തമ്മ ഫിലിപ്പും, ഡിസിസി സെക്രട്ടറിമാരുമുണ്ടെന്നാണ് ആരോപണം . കെപിസിസി പ്രസിഡണ്ടിന് നൽകിയ പരാതിയുടെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു. പരാതിക്ക് പിന്നാലെ മണ്ഡലം കമ്മിറ്റിയിൽ തമ്മിലടി രൂക്ഷമായി.