അവയവമാറ്റ ശസ്ത്രക്രിയകൾ നടത്തിയ 43കാരൻ ചികിത്സാസഹായം തേടുന്നു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി പ്രമോദ് ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. മരുന്നിനും തുടർന്നുള്ള ചികിത്സക്കും 25 ലക്ഷത്തിലധികം വേണ്ടിവരും.
ഗുരുതരമായ കരൾ രോഗത്തെ തുടർന്നാണ് പ്രമോദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒന്നിലധികം അവയവങ്ങൾ അപകടാവസ്ഥയിൽ ആയതോടെ കരൾ, പാൻക്രിയാസ്, വൻകുടൽ, ചെറുകുടൽ എന്നിവ മാറ്റിവയ്ക്കേണ്ടതായി വന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം, ജീവിതത്തിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് പ്രമോദ്. പക്ഷേ മരുന്നും തുടർചികിത്സയും മുടങ്ങാതിരിക്കണം. ഉള്ളതെല്ലാം വിറ്റു പെറുക്കിയും നാട്ടുകാരുടെ സഹായത്താലും ആണ് ഇതുവരെ ചികിത്സ നടത്തിയത്.
ഡ്രൈവറായിരുന്നു പ്രമോദ്. ഒരു കുടുംബത്തിന്‍റെ ഏക അത്താണി. മാസങ്ങളായി അച്ഛനെ കാണാത്ത സങ്കടത്തിലാണ് എട്ടു വയസ്സുള്ള മകൾ.
ദിവസ ചെലവിനുള്ള കാശ് പോലും കയ്യിൽ ഇല്ലാത്ത അനുപമ, ഭർത്താവിന്റെ ജീവൻ നിലനിർത്താൻ സുമൻസുകളോട് സഹായം തേടുകയാണ്.