kerala-lottery

ഓണം ബംപര്‍ അടിച്ചത് കൊച്ചി നെട്ടൂരിലെ  വനിതയ്ക്കാണെന്ന് ഏറെക്കുറെ ഉറപ്പായി. എന്നാല്‍ ആള്‍ കാണാമറയത്ത് തുടരും. പരസ്യമായി രംഗത്തുവരില്ല. ആള്‍ക്കൂട്ടത്തെ ഭയമാണെന്നും ലോട്ടറി ടിക്കറ്റ് ബാങ്കില്‍ ഏല്‍പിക്കുമെന്നും ഭാഗ്യവതി ലോട്ടറി ഏജന്‍സിയെ അറിയിച്ചു. പേര് രഹസ്യമാക്കിവയ്ക്കാനാണ് നിലവിലെ തീരുമാനം.  

അന്വേഷകരേറി. ലോട്ടറി കടയിൽ തിരക്കുമേറി. ശേഷം കടയുടമ ലതീഷ് പറഞ്ഞു. 12മണിയ്ക്കു മുൻപ് ലോട്ടറിയടിച്ചയാൾ മാധ്യമങ്ങൾക്കുമുന്നിൽ വരും. എല്ലാ അഭ്യൂഹങ്ങളും അവസാനിക്കും.

പിന്നാലെ ബംബറടിച്ചത് വനിതയ്ക്കാണെന്നും നെട്ടൂരുള്ളയാൾ ആണെന്നും നിർധന കുടുംബാഗമാണെന്നും ലതീഷിന്‍റെ സുഹൃത്ത്. ബംബറടിച്ച ലോട്ടറി താൻ കണ്ടെന്നും സലാം. 

12മണിയോടെ ഭാഗ്യശാലിയെക്കാണാൻ ഷോപ്പിന് മുന്നിൽ തിരക്കേറി നിയന്ത്രണത്തിന് പൊലീസുമെത്തി. അതോടെ ആൾക്കൂട്ടത്തേയും, മാധ്യമങ്ങളെയും ഭയന്ന് ഭാഗ്യശാലി എത്തില്ലെന്ന് ഷോപ്പുടമയുടെ പ്രതികരണം. 

ENGLISH SUMMARY:

Onam Bumper winner is reportedly a woman from Nettur, Kochi, who wishes to remain anonymous. She fears publicity and will deposit the winning lottery ticket at a bank, keeping her identity a secret for now.