കൂത്തുപറമ്പ് എംഎല്‍എ കെ.പി മോഹനനെ കൈയ്യേറ്റം ചെയ്തിട്ടില്ലെന്ന് കണ്ണൂര്‍ കരിയാട്ടെ ഡയാലിസിസ് സമര സമിതി പ്രവര്‍ത്തകര്‍. എംഎല്‍എയാണ് നാട്ടുകാരെ തള്ളിയതെന്നും എംഎല്‍എയ്ക്ക് പരാതി നല്‍കാന്‍ കാത്തിരുന്നതാണെന്നും സമരസമിതി വാദിച്ചു.. എന്നാല്‍ കയ്യേറ്റം ചെയ്തത് കേരളത്തിന് അപമാനമെന്ന് സിപിഎം വിമര്‍ശിച്ചു.
ഇന്നലൊണ് കരിയാട് അങ്കണവാടി ഉദ്ഘാടനത്തിനെത്തിയ കെ.പി മോഹനനെ ഡയാലിസിസ് സെന്‍റര്‍ സമരസമിതി പ്രവര്‍ത്തകര്‍ തടഞ്ഞ് കൈയ്യേറ്റം ചെയ്തത്. നിങ്ങളെ പിന്നെ കണ്ടോളാം എന്നുപറഞ്ഞാണ് എംഎല്‍എ തങ്ങള്‍ക്കടുത്തേക്ക് വന്നതെന്നും എംഎല്‍എയുടെ കൈപിടിയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം തന്നെ ആദ്യം തള്ളിയെന്നും സമരസമിതി പ്രവര്‍ത്തര്‍. കെ.പി മോഹനനെതിരായ കൈയ്യേറ്റത്തില്‍ പാനൂരില്‍ എല്‍ഡിഎഫ് പ്രതിഷേധിച്ചു. എന്തു തോന്ന്യാസവും ചെയ്യാമെന്ന് കരുതേണ്ടെന്ന് സിിപഎം ജില്ലാ കമ്മിറ്റിയംഗം പി. ഹരീന്ദ്രന്‍. തനിയ്ക്ക് പരാതിയില്ലെന്ന നിലാപടിലാണ് കെ.പി മോഹനന്‍. പൊലീസ് ഇന്നലെ സ്വമേധയാ കേസെടുത്തിരുന്നു.