തൃശൂര്‍ ചാവക്കാട് പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാര്‍ക്ക് കുത്തേറ്റു. എസ്.ഐ ശരത്ത്, സിപിഒ ടി. അരുണ്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്ഐയുടെ കൈക്ക് ശസ്ത്രക്രിയ നടത്തി. ചാവക്കാട് സ്വദേശി നിസാറാണ് പൊലീസുകാരെ കുത്തിപ്പരുക്കേല്‍പ്പിച്ചത്. സഹോദരനെ ആക്രമിച്ച കേസില്‍ നിസാറിനെ പിടികൂടാന്‍ എത്തിയതായിരുന്നു പൊലീസ്. ഇവര്‍ നിസാറിനെ കീഴടക്കാന്‍ ശ്രമിക്കുന്നതിനിടെ ആക്രമണത്തിനിരയാകുകയായിരുന്നു. പുലര്‍ച്ചെയോടെയാണ് ആക്രമണം ഉണ്ടായത്.
ENGLISH SUMMARY:
Police officers injured in Thrissur attack. The incident occurred in Chavakkad when police attempted to arrest a suspect.