തുഷാരഗിരി ആർച്ച് മോഡൽ പാലത്തിലെ കൈവരിയില്‍ കയർകെട്ടി താഴെ പുഴയിലേക്ക് ചാടിയയാൾ കഴുത്തറ്റ് മരിച്ചു. കൈവരിയിൽ കയർകെട്ടി പുഴയിലേക്ക് ചാടിയ യുവാവിന്‍റെ കഴുത്തറ്റ് ശരീരഭാഗം പുഴയിൽ പതിച്ചു. തല കയറിൽ തൂങ്ങിക്കിടക്കുന്ന നിലയിലാണ്.
ബുധനാഴ്ച രാവിലെ വിനോദസഞ്ചാരികളാണ് കയറിന്റെ അറ്റത്ത് തലമാത്രം തൂങ്ങിക്കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് സഞ്ചാരികള്‍ പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് കോടഞ്ചേരി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികളാരംഭിച്ചു.
മരിച്ചയാളുടെ ചെരിപ്പും ബൈക്കും സമീപത്ത് കണ്ടെത്തി. പുലിക്കം സ്വദേശിയാണ് മരിച്ചതെന്നാണ് സംശയം. കോടഞ്ചേരി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. സംഭവത്തെ തുടർന്ന് ഈ വിനോദസഞ്ചാര കേന്ദ്രത്തിലെ കൂടുതൽ വിവരങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് നാട്ടുകാർ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)