പതിറ്റാണ്ടുകളായി കേരളം ആവശ്യപ്പെടുന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് അനുവദിക്കുമോ? നാളെ കേന്ദ്ര ആരോഗ്യമന്ത്രികൂടിയായ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ സംസ്ഥാനത്ത് എത്തുമ്പോള്‍ ഉയരുന്ന വിലയേറിയ ചോദ്യമാണിത്. കൊല്ലത്ത് ചേരുന്ന ബി.ജെ.പിയുടെ പുനഃസംഘടിപ്പിച്ച ആദ്യസംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്.
കലുങ്ക് സംവാദത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഗോപി പറഞ്ഞ് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആലപ്പുഴയില്‍ വരണമെന്നാണ്. അതിന്‍റെ കാരണവും അദ്ദേഹം വിശദീകരിച്ചു. പറയുന്ന കേന്ദ്രമന്ത്രിയാണെങ്കിലും അതപ്പാടെ അംഗീകരിക്കാന്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം തയാറല്ല. തൃശൂരോ, ആലപ്പുഴയോ, തിരുവനനന്തപുരത്തോ എയിംസ് വരണമെന്നതാണ് ബി.ജെ.പിയിലുള്ള പൊതുവികാരം. ഓരോ തിരഞ്ഞെടുപ്പുകാലത്തും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ അവരവരുടെ മണ്ഡലങ്ങളില്‍ എയിംസ് കൊണ്ടുവരുന്നതും വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടുത്തും. അങ്ങനെ കാലചക്രം പതിറ്റാണ്ടുകള്‍ ഉരുണ്ടു. ഈ പറയുന്ന എയിംസ് കേരളത്തില്‍ വരുമോയെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ജെ.പി. നഡ്ഡ വ്യക്തമാക്കുമോയെന്നാണ് അറിയേണ്ടത്. കൊല്ലത്ത് ചേരുന്ന ബി.ജെ.പിയുടെ സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം വരുന്നത്. .