ഈവര്‍ഷത്തെ ഓണം ബംപര്‍ ലോട്ടറി നറുക്കെടുപ്പ് ഒക്ടോബര്‍ നാലിന്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. 75 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് ഏജന്‍റുമാര്‍ക്ക് നല്‍കിയത്. നേരത്തെ സെപ്റ്റംബര്‍ 27 ന് നിശ്ചയിച്ചിരുന്ന നറുക്കെടുപ്പ് ഒക്ടോബര്‍ നാലിലേക്ക് നീട്ടുകയായിരുന്നു. ടിക്കറ്റ് വില്‍പ്പന പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് തീരുമാനം. 500 രൂപയാണ് ടിക്കറ്റ് വില. ഓണം ബംപര്‍ 2025 നറുക്കെടുപ്പിന്‍റെ പൂര്‍ണവിവരങ്ങള്‍ ഇതാണ്.
ടിക്കറ്റിന്‍റെ പേര് : തിരുവോണം ബംപര്‍ ലോട്ടറി 2025 (BR-105)
ടിക്കറ്റ് വില: 500 രൂപ (ടിക്കറ്റ് നിരക്ക് 390.63 രൂപ + 28 ശതമാനം ജിഎസ്ടി)
ടിക്കറ്റ് സീരീസ്: TA, TB, TC, TD, TE, TG, TH, TJ, TK, TL
സമ്മാനഘടന
ഒന്നാം സമ്മാനം: 25 കോടി രൂപ
രണ്ടാം സമ്മാനം: 1 കോടി രൂപ വീതം 20 പേര്‍ക്ക്
മൂന്നാം സമ്മാനം: 50 ലക്ഷം രൂപ വീതം 20 പേര്‍ക്ക് (ഓരോ സീരീസിലും 2 വീതം)
നാലാം സമ്മാനം: 5 ലക്ഷം രൂപ 10 പേര്‍ക്ക് (ഓരോ സീരീസിലും ഒന്നുവീതം)
അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ വീതം 10 പേര്‍ക്ക് (ഓരോ സീരീസിലും ഒന്നുവീതം)
ആറാം സമ്മാനം: 5000 രൂപ വീതം 54,000 പേര്‍ക്ക്
ഏഴാം സമ്മാനം: 2000 രൂപ വീതം 81,000 പേര്‍ക്ക്
എട്ടാം സമ്മാനം: 1000 രൂപവീതം 1,24,000 പേര്‍ക്ക്
ഒന്‍പതാം സമ്മാനം: 500 രൂപ വീതം 2,75,400 പേര്‍ക്ക്
സമാശ്വാസസമ്മാനം: 5 ലക്ഷം രൂപവീതം 9 പേര്‍ക്ക്
ആകെ സമ്മാനത്തുക: 125 കോടി 54 ലക്ഷം രൂപ
നറുക്കെടുക്കുന്ന സ്ഥലം: തിരുവനന്തപുരം