ഓണം ബംമ്പര്‍ വില്‍പന അവസാനനിമിഷത്തിലേക്ക് നീങ്ങുമ്പോള്‍ പ്രിയമേറെയും പാലക്കാട് തൃശൂര്‍ ജില്ലകളുടെ ടിക്കറ്റിന്. ഇതര ജില്ലകളിലെ ടിക്കറ്റിന് പ്രിയമേറിയതോടെ ഇത്തവണ തലസ്ഥാന നഗരത്തിലെ ലോട്ടറി കടകളില്‍ ജില്ലകള്‍ തിരിച്ചാണ് ടിക്കറ്റ് വെച്ചിരിക്കുന്നത്. നറുക്കെടുപ്പ് അടുക്കുന്നതോടെ വില്‍പന കുതിച്ചുയരുകയാണെന്ന് ലോട്ടറി കച്ചവടക്കാര്‍ പറയുന്നു
തിരുവനന്തപുരത്ത് ഇരുന്ന് കാസര്‍കോട് ജില്ലയുടെയും കണ്ണൂര്‍ ജില്ലയുടെയോ ടിക്കറ്റുകള്‍ വാങ്ങാം. ആ 25 കോടിയുടെ ഭാഗ്യവാന്‍ ഏതു ജില്ലയില്‍ നിന്നായാലും ടിക്കറ്റ് തിരുവനന്തപുരത്ത് നിന്നെടുത്തായാല്‍ അത്ഭുതമില്ല. ഓരോ ജില്ലകള്‍ തിരിച്ച് 14 ജില്ലകളിലെയും ടിക്കറ്റുകള്‍ ഇങ്ങനെ നിരത്തിവെച്ചിട്ടുണ്ട് ലോട്ടറി കടകളില്‍ . ഇതാദ്യമായി ഇങ്ങനെ തരംതിരിച്ചുവെയ്ക്കാനുള്ള കാരണത്തിന് പ്രധാനകാരണം പാലക്കാട് ജില്ലയിലെ ടിക്കറ്റിനുള്ള ഡിമാന്‍ഡ് ആണ്
ജിഎസ്ടിക്ക് പരിഷ്ക്കരണത്തിന് മുന്‍പ് അച്ചടിച്ച് ടിക്കറ്റുകള്‍ കടകളില്‍ ചൂടപ്പം പോലെ വില്ക്കുകയാണ്. നമ്പരുകള്‍ പലകുറി ആലോചിച്ച് ഉറപ്പിച്ചെടുക്കുന്നവരെ കാണാം. 74 ലക്ഷത്തിനോട് അടുത്ത് എത്തുന്നു ഓണം ബമ്പര്‍ വില്പന.