vattapara-accident-2

തിരുവനന്തപുരം വട്ടപ്പാറയില്‍ ബസും ലോറിയും കൂട്ടിയിടിച്ചു 13 പേര്‍ക്ക് പരുക്ക്. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ബസിലെയും ലോറിയിലേയും കുടുങ്ങിക്കിടന്ന ഡ്രൈവര്‍മാരെ രക്ഷിച്ചു . അരമണിക്കൂറിലേറെ  സമയമെടുത്താണ് ഇരുവരെയും രക്ഷിച്ചത്. തിരുവനന്തപുരം പത്തനംതിട്ട  കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പെട്ടത് . വെഞ്ഞാറമൂട് ഭാഗത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമായാണ് ബസ് കൂട്ടിയിടിച്ചത്. 

ENGLISH SUMMARY:

A KSRTC bus and a lorry collided at Vattappara in Thiruvananthapuram, injuring 13 people. The injured were admitted to Thiruvananthapuram Medical College. The drivers of both the bus and the lorry were trapped inside their vehicles and were rescued after more than half an hour. The accident involved a KSRTC bus operating on the Thiruvananthapuram–Pathanamthitta route and a lorry coming from Venjaramoodu towards Thiruvananthapuram.