സംസ്ഥാനത്തെ ഏഴു സ്വകാര്യ മെഡിക്കൽ കോളജുകളിൽ 500 എംബിബിഎസ് സീറ്റുകൾ കൂടി. ആരോഗ്യ സർവകലാശാലയാണ് സീറ്റുകൾ അനുവദിച്ചത്. 100 സീറ്റുകൾ സർക്കാർ മെഡിക്കൽ കോളജുകളിൽ അനുവദിച്ചിരുന്നു. ഈ വർഷം മൊത്തം 600 സീറ്റുകൾ എംബിബിഎസിന് കൂടി. 5155 ആയി കേരളത്തിലെ മൊത്തം സീറ്റുകൾ.ഈ വർഷം എൻട്രസ് പരീക്ഷ എഴുതിയവർ സീറ്റുകൾക്ക് അർഹരാകും.
ജൂബിലി മിഷൻ, മലബാർ, ട്രാവൻകോർ, അൽ അസർ, കേരള, ശ്രീ ഉത്രാടം ഉത്രാടം തിരുന്നാൾ , പി.കെ. ദാസ് മെഡിക്കൽ കോളജുകൾക്കാണ് പുതിയ സീറ്റുകൾ. നാഷനൽ മെഡിക്കൽ കമ്മിഷന്റെ അനുമതിയോടെയാണ് ആരോഗ്യ സർവകലാശാല സീറ്റുകൾ അനുവദിച്ചത്. ഉത്തരവിന്റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു.