സി.പിഎം. നേതാവ് എം.എം. ലോറൻസിന്റെ ഓർമകൾക്ക് ഇന്ന് ഒരാണ്ട്. എഴുത്തിലും, ഓർമയിലും, പ്രവർത്തനത്തിലുമൊക്കെ കൊച്ചിയോടൊരു മമത എന്നുമുണ്ടായിരുന്ന കമ്മ്യൂണിസ്റ്റിന്‍റെ അന്ത്യം 2024 സെപ്തംബർ 21നായിരുന്നു. മരണശേഷം മൃതദേഹം മെഡിക്കൽ കോളജിന് എന്ന ആവശ്യത്തിന് മരിച്ച് ഒരാണ്ടായിട്ടും തീർപ്പായിട്ടില്ല.
സജീവ് ലോറൻസിന് അച്ഛനൊരു നിലയ്ക്കാത്ത പോരാളിയാണ്. മരണത്തിലും. മരണശേഷവും. മൃതദേഹം മെഡിക്കൽ കോളജിനെന്ന ആവശ്യത്തിലും, തർക്കത്തിലും നിയമപോരാട്ടം തുടരുകയാണ്.
വിവാദങ്ങൾക്ക് പിന്നിൽ ചില ഇടപെടലുകളെന്ന് ആവർത്തിക്കുകയാണ് സജീവ്. ഓർമചെപ്പു തുറക്കുമ്പോൾ എന്ന ആത്മകഥയിൽ ലോറൻസ് എന്ന അടിമുടി പച്ചയായ കൊച്ചിക്കാരനുണ്ട്. കൊച്ചിയുടെ രാഷ്ട്രീയ ചരിത്രവുമുണ്ട്. മരണമില്ലാത്ത ഓർമകളുമായി സി.പി.എമ്മിൻ്റെയും, വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ കൊച്ചിയിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.