മലപ്പുറം പൊന്നാനിയിൽ നിന്നുള്ള കെപിസിസി അംഗം കെ. ശിവരാമനെ പൊലീസ് ക്രൂരമായി മർദിച്ചതിൽ  ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. അഞ്ചുവർഷം മുൻപ് മലപ്പുറം കെഎസ്ആർടിസി സ്റ്റാൻഡിന് മുൻവശത്ത് വച്ചായിരുന്നു മർദനം.

ഒരു കൈയ്ക്ക് പൊട്ടൽ ഉണ്ടായിരുന്ന ശിവരാമൻ തന്നെ ആക്രമിക്കരുതെന്ന് അഭ്യർഥിച്ചിട്ടും മർദിച്ചുവെന്നാണ് പരാതി. ദൃശ്യങ്ങൾ അടക്കം കൈമാറി കഴിഞ്ഞ അഞ്ചുവർഷമായി നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് നടപടിയായത്.സിപിഒ ഹരിലാലിൻ്റെ പേരിലാണ് വകുപ്പുതല അന്വേഷണം നടത്തി അച്ചടക്ക നടപടികൾ സ്വീകരിക്കാൻ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയത്

2020 സെപ്റ്റംബർ 19ന് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനും ലാത്തിചാർജിനും പിന്നാലെയായിരുന്നു കെഎസ്ആർടിസി സ്റ്റാൻഡിനു മുൻവശത്ത് നിൽക്കുകയായിരുന്നു ശിവരാമനെ മർദിച്ചത്.വകുപ്പുതല നടപടികൾ സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മിഷൻ അംഗം കെ. ബൈ ജുനാഥാണ് ഉത്തരവിട്ടത്.

ENGLISH SUMMARY:

KPCC leader assault case update: The Human Rights Commission has ordered departmental action against the officer involved in the brutal assault of KPCC member K. Sivaraman in Ponanni, Malappuram. The incident occurred five years ago near the Malappuram KSRTC stand.