നിയമസഭയിൽ ചോദ്യോത്തരവേളയ്ക്കിടെ വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം. ഇതേത്തുടർന്ന് ചോദ്യങ്ങൾക്ക് മറുപടി പറയുന്നത് അദ്ദേഹം നിർത്തി. ഉടൻതന്നെ മന്ത്രിയെ ആശുപത്രിയില്‍ ചികില്‍സ തേടി.

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നിയമനിർമ്മാണത്തെക്കുറിച്ച് മറുപടി പറയുന്നതിനിടെയാണ് മന്ത്രിക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന്, അദ്ദേഹത്തിന് പകരം മന്ത്രി എം.ബി. രാജേഷ് ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു.

ENGLISH SUMMARY:

V. Sivankutty experienced discomfort during question hour in the Legislative Assembly. The minister was immediately taken to the hospital for treatment.