അമീബിക്ക് മസ്തിഷ്ക ജ്വരം പ്രതിരോധിക്കുന്നതിൽ സർക്കാർ ദയനീയ പരാജയം എന്ന് നിയമസഭയിലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷം. രോഗത്തിന്‍റെ ഉറവിടം കണ്ടെത്തുന്നതിലും പ്രതിരോധിക്കുന്നതിലും ആരോഗ്യ വകുപ്പ് ഇരുട്ടിൽ തപ്പുകയാണ് എന്നും പ്രമേയം അവതരിപ്പിച്ച് എൻ. ഷംസുദ്ധീൻ എംഎൽഎ ആരോപിച്ചു.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം ആരോഗ്യവകുപ്പ് ആരോഗ്യ വകുപ്പ് പൂഴ്ത്തി വയ്ക്കുകയാണ്. യഥാർത്ഥ കണക്കുകൾ മറച്ചുവെച്ച് മേനി നടിക്കാൻ ആണ് ആരോഗ്യമന്ത്രിയുടെ ശ്രമം. ഉത്തരവാദിത്തം ഉമ്മൻ ചാണ്ടി സർക്കാരിൽ ചാരി രക്ഷപ്പെടാനാണ് ആരോഗ്യ മന്ത്രിയുടെ ശ്രമം. കേരളത്തിലെ ആരോഗ്യ രംഗം നിവർന്ന് നിൽക്കാൻ പോലും കഴിയാതെ തകർന്നിരിക്കുകയാണ്. കപ്പിത്താൻ ഉണ്ടായിട്ട് കാര്യമില്ലെന്നും കപ്പൽ പൊങ്ങാൻ കഴിയാത്ത വിധം മുങ്ങിപ്പോയിരിക്കുകയാണെന്നും എൻ. ഷംസുദ്ധീൻ പരിഹസിച്ചു. തുടര്‍ച്ചയായ രണ്ടാംദിവസമാണ് അടിയന്തരപ്രമേയ ചര്‍ച്ചക്ക് സര്‍ക്കാര്‍ വഴങ്ങിയത്.
ആരോഗ്യമന്ത്രിയെ കാണുമ്പോള്‍ പ്രതിപക്ഷത്തിന് വേവലാതിയെന്ന് ഭരണപക്ഷ എംഎല്‍എ ടി.എ.മധുസൂദനന്‍. മന്ത്രിയ വ്യക്തിപരമായി ആക്രമിക്കുന്നു. മന്ത്രിയെ വേട്ടയാടി സര്‍ക്കാരിനെ ക്ഷീണിപ്പിക്കാമെന്ന് കരുതേണ്ടെന്നും അതൊക്കെ അട്ടത്ത് വച്ചാല്‍ മതിയെന്നും മധുസൂദനന്‍ പറഞ്ഞു. ഒരു കുഞ്ഞിനേയും കൊല്ലുന്നതല്ല സര്‍ക്കാര്‍ നയമെന്ന് പറഞ്ഞ് രാഹുല്‍ മാങ്കൂട്ടത്തിലിനേയും പരോക്ഷമായി വിമര്‍ശിച്ചു.