സിദ്ദിഖ്
ബലാത്സംഗ കേസിലെ പ്രതിയായ നടൻ സിദ്ദിഖിന് വിദേശ യാത്രയ്ക്ക് കോടതിയുടെ അനുമതി. സിനിമ ചിത്രീകരണത്തിനും ചില ചടങ്ങുകളിലും പങ്കെടുക്കാനാണ് ഒരു മാസത്തെ അനുമതി നൽകിയിട്ടുള്ളത്.
സിദ്ദിഖിൻ്റെ അപേക്ഷ പ്രകാരം തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് അനുമതി നൽകിയത്.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവനടിയെ ചൂഷണം ചെയ്തെന്ന പരാതിയിൽ സിദ്ദിഖ് ജാമ്യത്തിലാണ്.
വിദേശ യാത്ര പാടില്ലെന്ന ജാമ്യ വ്യവസ്ഥയിലാണ് നിലവിൽ കോടതി ഇളവ് നൽകിയത്. യാത്ര കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തുന്നതിന് പിന്നാലെ പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നാണ് വ്യവസ്ഥ.