TOPICS COVERED

പത്തനംതിട്ട ചരൽകുന്നിൽ യുവാക്കൾ ദമ്പതികളുടെ വീട്ടിൽ ക്രൂരപീഡനത്തിനിരയായ സംഭവത്തിൽ പൊലീസും ആദ്യം കരുതിയത് ഹണി ട്രാപ്പ് മാത്രമാണെന്നായിരുന്നു. എന്നാൽ, രശ്മിയുമായി യുവാക്കൾക്കുണ്ടായിരുന്ന വഴിവിട്ട ബന്ധമാണു ഭർത്താവായ ജയേഷിൽ വൻ പകയായി മാറിയതും ഇത് ഞെട്ടിക്കുന്ന ക്രൂരതയിലേക്കു നയിച്ചതെന്നുമാണ് പുറത്ത് വരുന്ന വിവരം. രശ്മിയെ കൊണ്ടുതന്നെ യുവാക്കളെ വ്യത്യസ്ത ദിവസങ്ങളിലായി വീട്ടിലേക്കു വിളിച്ചുവരുത്തി ക്രൂരമായി മർദിക്കുകയായിരുന്നു. രശ്മിയും ആലപ്പുഴ സ്വദേശിയും വിവസ്ത്രരായി നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ ഫോണില്‍ കണ്ടെത്തി. 5 ക്ലിപ്പുകളാണ് രശ്മിയുടെ ഫോണിലുള്ളത്. 

സെപ്റ്റംബർ ഒന്നിന് ആലപ്പുഴ സ്വദേശിയെയും അഞ്ചിന് റാന്നി സ്വദേശിയെയും ചരൽകുന്നിലെ ജയേഷിന്റെ വീട്ടിലേക്കു വിളിച്ചുവരുത്തിയായിരുന്നു ക്രൂരമായി മർദിച്ചത്. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിയാണ് ആദ്യം പീഡനത്തിനിരയായത്. ഇയാൾ നാട്ടിലെത്തിയപ്പോൾ രശ്മി വീട്ടിലേക്ക് ക്ഷണിച്ചു. തിരുവല്ലയിൽവച്ച് ജയേഷ് യുവാവിനെ കൂട്ടികൊണ്ടുവന്നു. വീട്ടിലെത്തിച്ച് അതിക്രൂരമായി മർദിച്ചു. മുളക് സ്പ്രേ ജനനേന്ദ്രിയത്തിൽ അടിച്ചു. പിന്നീട് വാഹനത്തിൽ കയറ്റി വഴിയിൽ ഇറക്കിവിട്ടു.

രണ്ടാമതായി, താനുമായി ബന്ധമുണ്ടായിരുന്ന റാന്നി സ്വദേശിയെ രശ്മി വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. മാരാമൺ ജംക്‌ഷനിൽ എത്തിയ യുവാവിനെ ജയേഷാണ് ഒപ്പം കൂട്ടി വീട്ടിലെത്തിച്ചത്. തുടർന്നായിരുന്നു ക്രൂരതകൾ. ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതുപോലെ അഭിനയിക്കാൻ പറഞ്ഞു. ഈ രംഗങ്ങൾ മൊബൈലിൽ ചിത്രീകരിച്ചു. പിന്നീട് ജയേഷ് കയർ കൊണ്ടുവന്ന് യുവാവിനെ തലകീഴാക്കി കെട്ടിത്തൂക്കി. ജനനേന്ദ്രിയത്തിൽ മുളക് സ്പ്രേ അടിച്ചു. 23 സ്റ്റേപ്ലർ പിന്നുകളും ജനനേന്ദ്രിയത്തിൽ അടിച്ചു. നഖം പിഴുതെടുത്തു. പിന്നീട് റോഡിൽ ഉപേക്ഷിച്ച യുവാവിനെ ഓട്ടോറിക്ഷ തൊഴിലാളികളാണ് ആശുപത്രിയിലെത്തിച്ചത്.

ENGLISH SUMMARY:

Pathanamthitta Charalkunnu case involves the brutal torture of young men. The incident, initially suspected to be a honey trap, escalated due to the husband's vengeance fueled by his wife's relationships.