മില്‍മ പാലിന് വില കൂടുമോ എന്ന കാര്യത്തില്‍ ഇന്ന് വ്യക്തത വരും. പാല്‍വില വര്‍ധന സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധസമിതി റിപ്പോര്‍ട്ട് ഇന്ന് ഉച്ച കഴിഞ്ഞ് തിരുവനന്തപുരത്ത് ചേരുന്ന മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗം വിശദമായി ചര്‍ച്ച ചെയ്യും. കൊഴുപ്പ് കൂടിയ പാലിനും പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കും ജി.എസ്.ടി ഒഴിവാക്കിയ സാഹചര്യത്തില്‍ പാല്‍വില കൂട്ടരുതെന്നാണ് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം.
നേരത്തെ ലീറ്ററിന് അഞ്ച് രൂപ വരെ മില്‍മ പാലിന് വിലകൂട്ടാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യണമെന്ന നിര്‍ദേശമായിരുന്നു തിരുവനന്തപുരം, എറണാകുളം മേഖല യൂണിയന്‍ പ്രതിനിധികള്‍ മുന്നോട്ട് വച്ചിരുന്നത്.