തൃശ്ശൂരില്‍ വടക്കാഞ്ചേരിയില്‍ സിഐ ഷാജഹാനെതിരെ കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍. സഹപ്രവർത്തകരെ അപമാനിച്ച,അവരെ വേദനിപ്പിച്ച ഒരൊറ്റൊരുത്തനേയും വെറുതെ വിടില്ലെന്നും ഷാജഹാനെ കരുതിയിരുന്നോ എന്നുമാണ് ഗോകുല്‍ ഗുരുവായൂരിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
ചേലക്കരയിലെ കെ.എസ്.യു.-എസ്.എഫ്.ഐ. സംഘർഷത്തെ തുടർന്ന് തൃശൂർ കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡന്റ് ഗണേഷ് ആറ്റൂർ ഉൾപ്പെടെ മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇൻസ്പെക്ടർ ഷാജഹാനെതിരെ കെ.എസ്.യു. മാർച്ച് നടത്തിയിരുന്നു. ഇതിന് പ്രതികാരമെന്നോണം ഭീകരവാദികളെ കൊണ്ടുപോകുന്നതുപോലെ മുഖംമൂടി ധരിപ്പിച്ചാണ് പൊലീസ് ഇവരെ കോടതിയിലെത്തിച്ചത്. കോടതിയിൽ നിന്ന് പുറത്തിറക്കിയപ്പോഴും മുഖംമൂടി ഊരിമാറ്റാൻ പൊലീസ് തയ്യാറായില്ല. കെഎസ്‌യു പ്രവർത്തകരെ കറുത്ത മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയതില്‍ പൊലീസിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ഗോകുൽ ഗുരുവായൂരിന്‍റെ കുറിപ്പ്
ചങ്കിലെ അവസാന തുള്ളി ചോരയും, നെഞ്ചിലെ അവസാന ശ്വാസവും നിലക്കുന്നത് വരെ എൻ്റെ സഹപ്രവർത്തകരെ അപമാനിച്ച,അവരെ വേദനിപ്പിച്ച ഒരൊറ്റൊരുത്തനേയും വെറുതെ വിടില്ല .... ഷാജഹാനെ കരുതിയിരുന്നോ നീ....