amoebic-encephalitis

സംസ്ഥാനത്ത്  അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വീണ്ടും  മരണം. ചേലേമ്പ്ര സ്വദേശി ഷാജിയാണ് (47) മരിച്ചത്. ഒരാഴ്ച്ചക്കിടെ  അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിക്കുന്ന രണ്ടാമത്തെയാളാണ് ഷാജി. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെയാണ് ഷാജി മരിച്ചത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മാസത്തിനിടെ മരിക്കുന്ന ആറാമത്തെ ആളാണ് ഷാജി. 

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന എം.ശോഭന (56)‌ ഈമാസം എട്ടിന് മരിച്ചിരുന്നു. വണ്ടൂർ തിരുവാലി സ്വദേശിയാണ് ശോഭന. ഈമാസം ആറിന് വയനാട് സുൽത്താൻ ബത്തേരി സ്വദേശി രതീഷും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചിരുന്നു.

താമരശ്ശേരി സ്വദേശിയായ ഒന്‍പത് വയസുകാരി, കഴിഞ്ഞമാസം 31ന് മരിച്ച ഓമശ്ശേരി സ്വദേശിയായ മൂന്നുമാസം പ്രായമുള്ള കുഞ്ഞ്, മലപ്പുറം സ്വദേശിയായ യുവതി എന്നിവരും മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്.

ENGLISH SUMMARY:

Amoebic Meningoencephalitis, a rare and fatal brain infection, has claimed another life in Kerala. This marks the second death within a week and the sixth in the past month due to this infection, raising concerns about a potential outbreak.