image credit: facebook
ബഹുഭാര്യത്വത്തെ ചൊല്ലി സമസ്തയില്‍ ഭിന്നത. ജനപ്രതിനിധികളില്‍ പലര്‍ക്കും ഒന്നിലേറെ ഭാര്യമാരുണ്ടെന്നും അവിഹിത ബന്ധങ്ങളുണ്ടെന്നും അതില്ലാത്തവര്‍ കൈ പൊക്കാന്‍ പറഞ്ഞാല്‍ ആരും ഉണ്ടാവില്ലെന്നുമായിരുന്നു ബഹാവുദ്ദീന്‍ നദ്വിയുടെ പ്രസ്താവന. കോഴിക്കോട് മടവൂരില്‍ വച്ചായിരുന്നു വിവാദ പ്രസ്താവന നടത്തിയത്.
ഇഎംഎസിന്‍റെ അമ്മ 11–ാം വയസിലാണ് കല്യാണം കഴിച്ചതെന്നും നദ്വി നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ സമൂഹമാധ്യമങ്ങളിലടക്കം ശക്തമായ വിമര്‍ശനം ഉയര്‍ന്നതോടെ ഈ വാക്കുകളെ തള്ളി ഉമര്‍ ഫൈസി മുക്കം രംഗത്തെത്തി. അതേസമയം നദ്വിയുടേത് സമസ്തയുടെ നിലപാടാണെന്നായിരുന്നു നാസര്‍ ഫൈസി കൂടത്തായിയുടെ വിശദീകരണം.
ബഹാവുദ്ദീന്‍ നദ്വി പറഞ്ഞതില്‍ തെറ്റില്ലെന്നും നാസര്‍ ഫൈസി കൂടത്തായി ആവര്‍ത്തിച്ചു വ്യക്തമാക്കി. അതേസമയം, വിഷയത്തില്‍ സമസ്ത അധ്യക്ഷന്‍ ഇതുവരെയും നിലപാട് വ്യക്തമാക്കിയിട്ടില്ല.