മലയാളികളുടെ പ്രിയപ്പെട്ട മത്തി കിട്ടാനില്ല. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്ന മത്തിക്കാകട്ടെ 280 രൂപയാണ് കിലോയ്ക്ക് വില. കാലാവസ്ഥ വ്യതിയാനം മൂലം മത്തിയുടെ ലഭ്യത കുറഞ്ഞതാണ് ക്ഷാമത്തിന് കാരണം.
നടക്കാവിലെ മീന്‍മാര്‍ക്കറ്റില്‍ ഒടുവില്‍ മത്തിയെക്കണ്ടു. പക്ഷെ ആള് ഇവിടുത്തുകാരനല്ല, വരവാണ്. വില 280 രൂപ. മത്തി തല്‍ക്കാലം കളമൊഴിഞ്ഞതോട അയലയ്ക്കും ആവോലിക്കും ചൂരയ്ക്കുമൊക്കെയാണ് ഇപ്പോള്‍ ഡിമാന്‍ഡ്. ചെറുവള്ളങ്ങള്‍ക്ക് പോലും ഇപ്പോള്‍ മത്തി കിട്ടാനില്ല. മത്തിയില്ലാത്തതിന്റ നിരാശ മിക്കവരുടേയും മുഖത്തുണ്ട്
കാലാവസ്ഥ വ്യതിയാനം, അപ്രതീക്ഷിത മഴ, അനധികൃത മല്‍സ്യബന്ധനം തുടങ്ങിയവയാണ് മത്തിയുടെ ലഭ്യതയെ ബാധിച്ചത്. മംഗളൂരുവില്‍ നിന്നും , തമിഴ് നാട്ടില്‍ നിന്നുമാണ് കേരളത്തിലേക്ക് ഇപ്പോള്‍ മത്തിയെത്തുന്നത്. ഒരു കാലത്ത് സുലഭമായിരുന്ന മത്തിക്ക് ഇനി മലയാളികള്‍ പ്രീമിയം വില നല്‍കേണ്ടി വരുമൊയെന്ന ആശങ്കയുമുണ്ട്.