കാസർകോട് കുമ്പളയിൽ പ്രതിയെ റോഡിൽ കുനിച്ചു നിർത്തി ഇടിച്ച് പൊലീസ്. ആരിക്കാടി സ്വദേശി മൻസൂറിനെയാണ് കുമ്പള സി.ഐ പി.കെ.ജിജീഷ് മർദ്ദിച്ചത്. കഴിഞ്ഞ 31ന് വാനിൽ വീട്ടാവശ്യത്തിനായി 10 ചാക്ക് മണൽ കടത്തിയതിനാണ് മർദ്ദനം. മുഖത്തും, കുനിച്ചു നിർത്തി മുതുകിലും ഇടിച്ചു. മൻസൂറിനെതിരെ ജാമ്യമില്ല വകുപ്പിലാണ് കേസെടുത്തത്. മണൽ കടത്തിന് ജാമ്യമില്ല വകുപ്പിൽ കേസെടുക്കുന്നത് ആദ്യമായിട്ടായിരുന്നു.
കഴിഞ്ഞ മാസം കുമ്പള പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസുകാർക്ക് മണൽ മാഫിയയ്ക്ക് വിവരങ്ങൾ ചോർത്തി നൽകിയതിന് സസ്പെൻഷൻ ലഭിച്ചിരുന്നു. പോലീസിന്റെ മുഖം രക്ഷിക്കാനുള്ള നടപടിയായാണ് ഈ മർദ്ദനത്തെയും ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിനെയും കാണുന്നത്. മൻസൂറിനൊപ്പം ഉണ്ടായിരുന്ന മൂന്ന് പേരെയും സ്റ്റേഷനിൽ വെച്ച് മർദ്ദിച്ചതായി പറയുന്നു.
നിലവിൽ ജാമ്യത്തിലിറങ്ങിയ മൻസൂറിന് പോലീസിനെതിരെ പരാതി നൽകാൻ ഭയമുണ്ട്. ‘ഞങ്ങൾക്ക് ഭയമുണ്ട് തുറന്നു പറയാൻ. കാരണം പോലീസാണ് ഏത് രീതിയിൽ പിന്നീട് മറ്റു കേസുകളിൽ പെടുത്തുമെന്ന് അറിയില്ല എന്നുള്ള കാര്യമാണ് പറയുന്നത്. എന്ന് മൻസൂർ പറയുന്നു.