കോഴിക്കോട് മാങ്കാവ് പാലത്തില്‍ നിന്ന് പുഴയിലേയ്ക്ക് ചാടി അഭിഭാഷകന്‍ ജീവനൊടുക്കി. ചാലപ്പുറം സ്വദേശി സിദ്ധാര്‍ഥ് ആണ് മരിച്ചത്. അഗ്നിരക്ഷാസേനയും പൊലിസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മാങ്കാവ് പാലത്തില്‍ നിന്ന് മാമ്പുഴയിലേയ്ക്ക് ഒരാള്‍ ചാടുന്നത് അതുവഴി നടന്നുപോവുകയായിരുന്ന വിദ്യാര്‍ഥികളാണ് ആദ്യം കണ്ടത്. ഈ വിദ്യാര്‍ഥികളാണ് നാട്ടുകാരെ വിവരം അറിയിച്ചത്. തുടര്‍ന്ന് അഗ്നിരക്ഷാസേനയും പൊലിസും തിരച്ചില്‍ ആരംഭിച്ചു. നാട്ടുകാരും സഹായത്തിനെത്തി. ഒരു മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. തൊട്ടുപിന്നാലെ അയല്‍വാസികളെത്തി മൃതദേഹം തിരിച്ചറിഞ്ഞു.
രാവിലെ മുതല്‍ സിദ്ധാര്‍ഥിനെ കാണാതെ ബന്ധുക്കളും അയല്‍വാസികളും തിരച്ചില്‍ നടത്തുകയായിരുന്നു. ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പ് അപകടത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് സിദ്ധാര്‍ഥ് നിരാശനായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ വിട്ടുനല്‍കും.