25 കോടി രൂപയുടെ തിരുവോണം ബമ്പറടിക്കുന്ന മഹാഭാഗ്യശാലിയെ അറിയാന്‍ ഇരുപത് ദിവസം മാത്രം ബാക്കി നില്‍ക്കെ, ടിക്കറ്റ് വില്‍പന പൊടിപൊടിക്കുകയാണ്. നാല്‍പത് ലക്ഷത്തോളം ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്. പതിവ് പോലെ പാലക്കാടന്‍ ടിക്കറ്റുകളോടാണ് പ്രിയം കൂടുതല്‍. അയല്‍ സംസ്ഥാനക്കാരാണ് ടിക്കറ്റ് എടുക്കുന്നവരില്‍ വലിയൊരു വിഭാഗം.
ബാംഗ്ലൂരുകാരനാണ് നാഗേഷ്. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയതാണ്. എല്ലാ ഓണക്കാലത്തും ക്ഷേത്ര ദര്‍ശനത്തിന് വരുന്ന നഗേഷിന് മറ്റൊരു ലക്ഷ്യം കൂടിയുണ്ട്.
നാഗേഷിനെ പോലെ എത്രയോ പേര്‍. തിരുവോണം ബമ്പര്‍ ബമ്പര്‍ ഹിറ്റാകുന്നത് ഇവരെപ്പോലുള്ള അയല്‍ സംസ്ഥാനക്കാരെ കൊണ്ട് കൂടിയാണ്. ഇത്തവണ കച്ചവടം പൊടി പൊടിക്കുകയാണ്. മുന്‍ വര്‍ഷത്തേക്കാള്‍ ഡിമാന്‍ഡ് കൂടുതലെന്ന് കച്ചവടക്കാര്‍. പാലക്കാടിനൊപ്പം കണ്ണൂര്‍ ടിക്കറ്റുകള്‍ക്കും ഇത്തവണ ആവശ്യക്കാര്‍ ഏറയാണ്. ഒക്നാടോബര്‍ നാലിനാണ് നറുക്കെടുപ്പ്. അതിനാല്‍ വരും ദിവസങ്ങളില്‍ വില്‍പന കൂടാനാണ് സാധ്യത. കഴിഞ്ഞവര്‍ഷം 71.43 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. നിലവിലെ ട്രന്‍ഡ് പരിണിച്ചാല്‍ ആ റെക്കോര്‍ഡ് മറികടന്നാലും അദ്ഭുതപ്പെടാനില്ല.