കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്. കുന്നംകുളത്ത് മര്‍ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ വീട്ടില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഇന്ന് എത്തും. അതേസമയം, സുജിത്തിനെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരായ തുടര്‍നടപടിക്ക് നാളെ തുടക്കമാവും. നാല് പൊലീസുകാരെ പിരിച്ചുവിടാനാണ് ആലോചന.
കേരള പൊലീസ് ഭരിക്കുന്ന സി.പി.എം. സെല്‍ ആണെന്ന് സണ്ണി ജോസഫ് ആരോപിച്ചു. കസ്റ്റഡി മര്‍ദനം സജീവ ചര്‍ച്ചയായി നിലനിര്‍ത്തും.നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ, കസ്റ്റഡി മര്‍ദനം ഉയര്‍ത്തിക്കാട്ടും.നാളെ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും. ബുധനാഴ്ച എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും മാര്‍ച്ചുണ്ട്. മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ്.
വി.ഡി. സതീശന്‍ മുഖ്യമന്ത്രിയുടെ ഓണസദ്യയില്‍ പങ്കെടുത്തത് പരിശോധിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്.കെ.സുധാകരന്‍റെ വിമര്‍ശനം ഉള്‍കൊള്ളുന്നതായി വി.ഡി.സതീശന്‍ പറഞ്ഞു.