വയനാട് കാട്ടിക്കുളത്ത് വീട്ടുമുറ്റത്തേക്ക് ഇറങ്ങിയ ഗൃഹനാഥന് നേരെ കാട്ടാനയുടെ ആക്രമണം. ചേലൂര്‍ മണ്ണുണ്ടി ആദിവാസി ഉന്നതിയിലെ ചിന്നനാണ് ഗുരുതരമായി പരുക്കേറ്റത്. ശബ്ദം കേട്ട് രാത്രി വീട്ടുമുറ്റത്തേക്ക് ഇറങ്ങി നോക്കുന്നതിനിടെ അപ്രതീക്ഷിതമായി ആന ആക്രമിക്കുകയായിരുന്നു. ജനവാസമേഖലയില്‍ ഇറങ്ങിയ ആനയെ നാട്ടുകാര്‍ ചേര്‍ന്ന് കാട്ടിലേക്ക് തുരത്തുന്നതിനിടെ ആണ് സംഭവം. ചിന്നന്‍റെ തോളിനും വാരിയെല്ലുകള്‍ക്കും പൊട്ടലുണ്ട്. മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രാഥമിക ചികില്‍സയ്ക്ക് ശേഷം ചിന്നനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.