മകരവിളക്ക് ദിവസം പമ്പയില്‍ അനുമതിയില്ലാതെ സിനിമ ഷൂട്ടിങ് നടത്തിയതിന് സംവിധായകന്‍ അനുരാജ് മനോഹറിന് നോട്ടിസ്. ബുധനാഴ്ച പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനില്‍ ഹാജരാകണം. ഏതു സാഹചര്യത്തിലാണ് പമ്പയില്‍ അനുമതിയില്ലാതെ ചിത്രീകരണം നടത്തിയത് എന്നതില്‍ വ്യക്തത വരുത്താൻ വേണ്ടിയാണ് അനുരാജ് മനോഹറിനെ വിളിപ്പിക്കുന്നത്. അനുമതിയില്ലാതെ ഷൂട്ടിങ് നടത്തിയത് അനുരാജ് മനോഹറിനെതിരെ വനംവകുപ്പ് കേസ് എടുത്തിട്ടുണ്ട്. 

 

മകരവിളക്ക് ദിവസം പമ്പയിൽ ഗിൽ ടോപ്പ് മേഖലയിൽ ആയിരുന്നു അനുമതിയില്ലാതെ ചിത്രീകരണം നടത്തിയത്. തുടർന്ന് ദേവസ്വം ബോർഡിലടക്കം പരാതിയെത്തി. പിന്നാലെയാണ് വനംവകുപ്പ് കേസ് എടുത്തത്. തുടര്‍ നടപടിയുടെ ഭാഗമായി അനുരാജ് മനോഹർ നേരിട്ടെത്തി  മൊഴി നൽകണം. 

 

25000 രൂപ വനംവകുപ്പിൽ അടച്ച് അനുമതി വാങ്ങി ചിത്രീകരിക്കാൻ കഴിയുന്ന സാഹചര്യമുണ്ടായിരുന്നു. പക്ഷെ അത്തരത്തിൽ അനുമതി വാങ്ങാതെയാണ് ചിത്രീകരണം നടത്തിയത്. ഈ സാഹചര്യത്തിലാണ് വനം വകുപ്പ് കേസ് എടുത്തിട്ടുള്ളത്. ഏതൊക്കെ ഭാഗത്ത് അതിക്രമിച്ചു കയറി എന്ന വിവരങ്ങള്‍ അനുരാജില്‍ നിന്നും തേടും. 

ENGLISH SUMMARY:

Director Anuraj Manohar has received a notice for conducting a film shooting in Pamba without permission on the day of Makara Vilakku. The forest department has registered a case against him and he is required to appear at the Plappally Forest Station to clarify the circumstances of the unauthorized filming.