കോഴിക്കോട് നാദാപുരത്ത് അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഓഫര്‍ നേടാനുള്ള തള്ളിക്കയറ്റത്തിനിടെ വസ്ത്രവ്യാപാര ശാലയുടെ ഗ്ലാസ് തകര്‍ന്ന് വീണ് ഏഴ് കുട്ടികള്‍ക്ക് പരുക്കേറ്റു. രണ്ടുപേരുടെ കൈയ്ക്ക് ഗുരുതരമായി പരുക്കേറ്റു. നാട്ടുകാര്‍ ഇടപെട്ട് കടയടപ്പിച്ചു.
നഗരമധ്യത്തിലുള്ള മെന്‍സ് സര്‍ പ്ലസ് റെഡിമെയ്ഡ് സ്റ്റോറാണ് പത്തുമണിയോടെ 99 രൂപയ്ക്ക് ഷര്‍ട്ട് എന്ന ഓഫര്‍ പ്രഖ്യാപിച്ചത്. ആളുകള്‍ തള്ളിക്കയറിയതോടെ കടയുടെ മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നുവീണു. ഗ്സാസ് ചില്ല് തറച്ചും നിലത്തുവീണുമാണ് പലര്‍ക്കും പരുക്കേറ്റത്.
അപകടത്തെ തുടര്‍ന്ന് കടയിലെ ജീവനക്കാരും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും കട അടപ്പിക്കുകയും ചെയ്തു. നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പരുക്കേറ്റവരില്‍ അധികവും പതിനഞ്ചും പതിനാറും വയസുള്ളവരാണ്. ഇവരെ കണ്ണൂരേയും കോഴിക്കോട്ടെയും ആശുപത്രിയിലേക്ക് മാറ്റി.