സപ്ലൈക്കോ സംഭരിച്ച നെല്ലിന് ഓണമായിട്ടും പണം കിട്ടാതെ കര്‍ഷകര്‍. നെല്‍കര്‍ഷകരെ തഴയുന്ന നയത്തിന് എതിരെ തിരുവോണദിനമായ ഇന്ന് വയനാട്ടിലെ നെല്‍കര്‍ഷകര്‍ കലക്ട്രേറ്റിന് മുന്നില്‍ കഞ്ഞിവച്ച് പ്രതിഷേധിക്കും.
പുഞ്ചകൃഷികഴിഞ്ഞ് സപ്ലൈക്കോയുടെ നെല്ല് സംഭരണവും കഴിഞ്ഞു. തിരുവോണമായിട്ടും കര്‍ഷകരുടെ അക്കൗണ്ടിലേക്ക് പണം കിട്ടിയിട്ടില്ല. കൃഷിമന്ത്രി ചിങ്ങം ഒന്നിന് നല്‍കിയ ഉറപ്പ് പാഴായി. കേന്ദ്ര– സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതം ലഭിച്ചശേഷമേ പണം കിട്ടൂ എന്ന നയം വലിയ തിരിച്ചടിയാണ്. സപ്ലൈക്കോയുടെ പുതിയ നെല്ല് സംഭരണനയം തിരുത്തണമെന്നാണ് കേരള കര്‍ഷക സമിതിയുടെ ആവശ്യം. ഈര്‍പ്പം കൂടുതലെന്ന് പറഞ്ഞ് മില്ലുടമകള്‍ നെല്ല് ഒഴിവാക്കാന്‍ ശ്രമിക്കുന്നു.
ഇഞ്ചികൃഷിയെ നശിപ്പിച്ച രോഗബാധ നെല്ലിനെയും ബാധിക്കുമോ എന്ന ആശങ്ക വയനാട്ടിലെ കര്‍ഷകര്‍ക്കുണ്ട്. രാസവള വിലവര്‍ധന കനത്ത ഭാരമാണ്. താങ്ങുവില വര്‍ധന ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തില്‍ സമരത്തിലേക്ക് കര്‍ഷരെ തള്ളിവിടുന്ന സാഹചര്യമാണെന്ന് ഇവര്‍ പറയുന്നു.