Untitled design - 1

രോഗികളുടെ മരണവും കഷ്ടപ്പാടുകളും മിക്ക ഡോക്ടർമാർക്കും മാനസിക സമ്മർദ്ദവും ഏറെ വിഷമവും സൃഷ്ടിക്കുമെന്നും, ആരും അത് പുറമെ പ്രകടിപ്പിക്കുന്നില്ല എന്നതാണ് സത്യമെന്നും ഡോ. ഹാരിസ് ചിറക്കല്‍. മസ്തിഷ്ക മരണത്തെയും അവയവദാനത്തെയും പറ്റി ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിലാണ് അദ്ദേഹം ഡോക്ടർമാർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദത്തെപ്പറ്റി പരാമര്‍ശിച്ചത്.

ഇത്തരം അവസ്ഥയിൽ ഏറ്റവും സമ്മർദമുണ്ടാക്കുന്നത് മസ്തിഷ്ക്ക മരണം സർട്ടിഫൈ ചെയ്യുന്നതും ആ ഡോണറെ ഓപ്പറേഷൻ തിയേറ്ററിൽ എത്തിച്ച് അവയവങ്ങൾ നീക്കം ചെയ്യുന്നതുമാണ്. ഈ സമ്മര്‍ദം അതിജീവിക്കാനാകാത്തതുകൊണ്ടാണ് പല ഡോക്ടര്‍മാരും ഇതില്‍ നിന്ന് പിന്‍മാറുന്നത്.

ഇതില്‍ അവയവ കച്ചവടമാണ് ഒരു സുഹൃത്ത് ചൂണ്ടിക്കാണിച്ചത്. ഒരിക്കലും അങ്ങനെ ഒരു കച്ചവടം ഉണ്ടെന്ന് തോന്നുന്നില്ല. ഒരുപാട് ഒരുപാട് കഷ്ടപ്പാടും ഒരുപാട് പണച്ചിലവും വളരെ തുച്ഛമായ പ്രതിഫലവും ലഭിക്കുന്ന ഇത്തരം ശസ്ത്രക്രിയകൾക്ക് ഡോക്ടർമാരോ ആശുപത്രികളോ കള്ളത്തരങ്ങൾ കാണിക്കുമെന്ന് തോന്നുന്നില്ല.

2013ല്‍ മസ്തിഷ്കമരണം സംഭവിച്ചയാളില്‍ നിന്ന് വൃക്കകളെടുത്ത് ഞങ്ങള്‍ ശസ്ത്രക്രിയ നടത്തിയ രണ്ടുപേര്‍ ഇന്നും ആരോഗ്യത്തോടെ ജീവിക്കുന്നു. പലരും മരിച്ചുപോയിട്ടുമുണ്ട്. നമുക്ക് പോസിറ്റീവ് ആയി ചിന്തിക്കാം. ഡയാലിസിസ് ഒന്നും ഇല്ലാതെ പത്ത് വർഷം ജീവിക്കുക ഒരു വലിയ കാര്യം തന്നെയാണ്. അതിൽ ഒരാൾ, ജീവിതം തിരികെ പിടിച്ച്, വീണ്ടും ജോലിയിൽ പ്രവേശിച്ച്, മകളുടെ വിവാഹം നടത്തി ഏറെ സന്തുഷ്ടനായി കഴിയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പോസ്റ്റിന്‍റെ പൂര്‍ണരൂപം

കഴിഞ്ഞ പോസ്റ്റ് വായിച്ചവർക്കും അഭിപ്രായം എഴുതിയവർക്കും നന്ദി. സുഹൃത്ത് പ്രിയങ്ക പ്രസാദ് എഴുതിയ കമന്റ് വളരെ ശരിയാണ്. രോഗികളുടെ മരണവും കഷ്ടപ്പാടുകളും മിക്ക ഡോക്ടർമാർക്കും മാനസിക സമ്മർദ്ദവും ഏറെ വിഷമവും സൃഷ്ടിക്കുന്നത് തന്നെ. ആരും അത് പുറമെ പ്രകടിപ്പിക്കുന്നില്ല എന്നതാണ് സത്യം. Emotional distancing ആണ് കാരണം. ഇത്തരം അവസ്ഥയിൽ ഏറ്റവും സമ്മർദ്ദം നൽകുന്നതാണ് മസ്തിഷ്ക്ക മരണം സർട്ടിഫൈ ചെയ്യുന്നതും ആ ഡോണറെ ഓപ്പറേഷൻ തിയേറ്ററിൽ വെച്ച് അവയവങ്ങൾ നീക്കം ചെയ്യുന്നതും. ധാരാളം ഡോക്ടർമാർ ഇതിൽ നിന്ന് പിന്മാറുന്നതിന്റെ രഹസ്യമായ കാരണവും ഈ സമ്മർദ്ദം അതിജീവിക്കാൻ കഴിയാത്തതുകൊണ്ടാണ്. മസ്തിഷ്ക്ക മരണം സാധാരണമായ ഒരു കാര്യമല്ല. മരണമടയുന്ന എല്ലാവരും മസ്തിഷ്ക്ക മരണം എന്ന അവസ്ഥയിലൂടെ അല്ല കടന്നു പോകുന്നതും. പതിനായിരക്കണക്കിന് മരണങ്ങളിൽ ഒന്നോ രണ്ടോ മാത്രമേ മസ്തിഷ്ക്ക മരണം എന്ന അവസ്ഥയിലൂടെ കടന്നുപോകാറുള്ളൂ. ഏറ്റവും പ്രധാന കാരണം റോഡപകടങ്ങളാണ്. രണ്ടാമത്, തലച്ചോറിൽ ഉണ്ടാകുന്ന രക്തസ്രാവം. എനിക്ക് ലഭിച്ച മറുപടികളിൽ വിമർശാത്മകമായ അഭിപ്രായങ്ങളും ഉണ്ടായിരുന്നു. അതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ചോദ്യം ചെയ്യണം. ചെയ്യപ്പെടണം. അപ്പോഴാണ് ഇതൊക്കെ സുതാര്യവും വ്യക്തവും വിശ്വസനീയവും ആകുക. അവയവ കച്ചവടമാണ് ഒരു സുഹൃത്ത് ചൂണ്ടിക്കാണിച്ചത്. ഒരിക്കലും അങ്ങനെ ഒരു കച്ചവടം ഉണ്ടെന്ന് തോന്നുന്നില്ല. ഒരുപാട് ഒരുപാട് കഷ്ടപ്പാടും ഒരുപാട് പണച്ചിലവും വളരെ തുച്ഛമായ പ്രതിഫലവും ലഭിക്കുന്ന ഇത്തരം ശസ്ത്രക്രിയകൾക്ക് ഡോക്ടർമാരോ ആശുപത്രികളോ കള്ളത്തരങ്ങൾ കാണിക്കുമെന്ന് തോന്നുന്നില്ല. എങ്കിലും ഇത്തരം ഓരോ അവയവ ദാനങ്ങളും കൃത്യമായി ഓഡിറ്റിങ് ചെയ്യപ്പെടേണ്ടതുണ്ട്. 2013 ൽ ഞങ്ങൾ ചെയ്ത മസ്തിഷ്ക്ക മരണ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ രോഗികൾ രണ്ടുപേർ ഇന്നും ആരോഗ്യത്തോടെ ജീവിക്കുന്നു. പലരും മരിച്ചുപോയിട്ടുമുണ്ട്. നമുക്ക് പോസിറ്റീവ് ആയി ചിന്തിക്കാം. ഡയാലിസിസ് ഒന്നും ഇല്ലാതെ പത്ത് വർഷം ജീവിക്കുക ഒരു വലിയ കാര്യം തന്നെയാണ്. അതിൽ ഒരാൾ, ജീവിതം തിരികെ പിടിച്ച്, വീണ്ടും ജോലിയിൽ പ്രവേശിച്ച്, മകളുടെ വിവാഹം നടത്തി ഏറെ സന്തുഷ്ടനായി കഴിയുന്നു. ഇത്തരം സന്തോഷകരായ ജീവിതങ്ങളാണ് വീണ്ടും ഇതുപോലെ ശസ്ത്രക്രിയകൾ നടത്താൻ ഡോക്ടർമാർക്ക് പ്രോത്സാഹനം നൽകുന്നത്. കേടായ അവയവങ്ങൾക്ക് പകരം കൃത്രിമ അവയവങ്ങൾ പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നിർമിക്കാൻ കഴിയുന്ന ഒരു കാലം വരും. അതുവരെ അവയവ ദാനങ്ങൾ മാത്രമാണ് ആ ഹതഭാഗ്യർക്ക് ഏക മാർഗം. ( നിങ്ങളുടെ അഭിപ്രായങ്ങൾ തുറന്നു പറയൂ. സംശയങ്ങളും വിമർശനങ്ങളും എഴുതൂ. ചോദ്യങ്ങൾ ചോദിച്ചോളൂ

ENGLISH SUMMARY:

Doctor mental health is a crucial aspect often overlooked in the medical field. This article discusses the emotional challenges faced by doctors, particularly when dealing with brain death and organ donation procedures.