കേരളത്തിന് റെയില്‍വേയുടെ ഒാണസമ്മാനം. ആലപ്പുഴ വഴിയുളള വന്ദേഭാരത് ട്രെയിനിന്‍റെ കോച്ചുകളുടെ എണ്ണം 20 ആക്കി വര്‍ധിപ്പിച്ചു. 4 ചെയര്‍ കാറുകളാണ് കൂട്ടിച്ചേര്‍ക്കുന്നത്. ഇതോടെ ചെയര്‍ കാറുകളുടെ എണ്ണം 14 ല്‍ നിന്ന് 18 ആയി ഉയര്‍ത്തി. 18 ചെയര്‍ കാറുകളും 2 എക്സിക്യൂട്ടീവ് ചെയര്‍ കാറുകളും ഉള്‍പ്പെടെ 20 കോച്ചുളള പുതിയ റേക്ക് ആയിരിക്കും സര്‍വീസ് നടത്തുക.
ഈ മാസം ഒന്‍പത് മുതലായിരിക്കും പുതിയ ട്രെയിന്‍ സര്‍വീസ്. തിരക്ക് കൂടുതലുളള റൂട്ടില്‍ യാത്രക്കാര്‍ക്ക് ആശ്വാസമാകും കോച്ചുകളുടെ എണ്ണം കൂട്ടുന്നത്. നേരത്തെ കോട്ടയം വഴിയുളള വന്ദേഭാരത് സര്‍വീസില്‍ കോച്ചുകളുടെ എണ്ണം 20 ആക്കി വര്‍ധിപ്പിച്ചിരുന്നു.