New Delhi 2023 November 20 : Rahul Mamkootathil , Youth Congress Kerala State Prasident @ Rahul R Pattom
നിയമസഭാ സമ്മേളനം വരാനിരിക്കെ കോണ്‍ഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി രാഹുൽ മാങ്കൂട്ടത്തിലിനെതിരായ എഫ്ഐആർ പുറത്ത്. 18 മുതൽ 60 വയസ്സുവരെ പ്രായമുള്ള സ്ത്രീകൾ ഇരകളെന്നും സ്ത്രീകളെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചെന്നും എഫ്ഐആറിൽ പറയുന്നു.
രാഹുൽ സഭയിലുണ്ടാകുമോ എന്നതിൽ കൂടിയാലോചിച്ച് പറയാമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. നിയമസഭയിൽ രാഹുലിനെ പങ്കെടുപ്പിക്കണമോ എന്നതിൽ കോൺഗ്രസിൽ അഭിപ്രായഭിന്നത നിലനിൽക്കെയാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന എഫ്ഐആർ. എത്ര ഇരകളുണ്ടെന്ന് പറയുന്നില്ലെങ്കിലും അവരുടെ പ്രായം 18-നും 60 വയസ്സിനും ഇടയിലെന്ന് അന്വേഷണ സംഘം.
സ്ത്രീകളെ അവരുടെ താല്പര്യത്തിന് വിരുദ്ധമായി സമൂഹമാധ്യമങ്ങൾ വഴി പിന്തുടർന്ന് ശല്യം ചെയ്ത രാഹുൽ ഗർഭച്ഛിദ്രത്തിന് യുവതികളെ ഫോൺ വഴി ഭീഷണിപ്പെടുത്തിയെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നു.
രാഹുലിനെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുപ്പിക്കുമോ എന്ന ചോദ്യം പ്രതിപക്ഷനേതാവ് തള്ളിയില്ല. പെൺകുട്ടികൾ ആരും നേരിട്ട് പരാതിയുമായി വന്നില്ലെങ്കിലും മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ 10 പേർ നൽകിയ പരാതിയിലാണ് ഗുരുതരമായ വകുപ്പുകൾ ചുമത്തിയുള്ള എഫ്ഐആർ.