kunnamkulam-police-brutality-allegations

കുന്നംകുളം പൊലീസ് സ്റ്റേഷനിൽ വെച്ച് മർദനമേറ്റ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്ത് ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത്. കേസ് ഒത്തുതീർപ്പാക്കാൻ പൊലീസ് നേരിട്ടും ഇടനിലക്കാർ വഴിയും പണം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് അദ്ദേഹം മനോരമ ന്യൂസിനോട് വെളിപ്പെടുത്തി.

സുജിത്തിന്  ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.  മൂന്നാഴ്ചയ്ക്കകം  റിപ്പോർട്ട് സമർപ്പിക്കാൻ തൃശൂർ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നല്കി. മാധ്യമങ്ങളിൽ വന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സ്വമേധയ ആണ് മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തത്.

സംഭവത്തിൽ ക്രൂരമായ മർദനം നടത്തിയ പൊലീസുകാരെ ക്രമസമാധാന ചുമതലയിൽനിന്ന് മാറ്റിനിർത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കോടതിയെ സമീപിക്കും. ഇത്തരം ക്രൂരന്മാരായ പൊലീസുകാരെ സേനയിൽ തുടരാൻ അനുവദിക്കില്ലെന്നും, അവരെ സർവീസിൽനിന്ന് പുറത്താക്കണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.

അതേസമയം കുന്നംകുളം പൊലീസിന്റെ കസ്റ്റഡി മര്‍ദനത്തില്‍ മൂന്നാംമുറ ശരിവച്ച് അന്വേഷണ റിപ്പോര്‍ട്ട്. കൊടുത്തത് നല്ല ഇടിയെന്ന് എസിപിയുടെ റിപ്പോര്‍ട്ട്. 2023ലെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. വീഴ്ച കണ്ടെത്തിയിട്ടും കീഴുദ്യോഗസ്ഥരെ ഉന്നതര്‍ സംരക്ഷിച്ചു. 

പേരിന് മാത്രമായിരുന്നു നടപടി. അതേസമയം സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.  മൂന്നാഴ്ചയ്ക്കകം  റിപ്പോർട്ട് സമർപ്പിക്കാൻ തൃശൂർ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നല്കി. മാധ്യമങ്ങളിൽ വന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സ്വമേധയ ആണ് മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തത്.

പൊലീസുകാര്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ.  മര്‍ദനത്തില്‍ ഭാഗമായ മുഴുവന്‍പേരെയും ക്രമസമാധാനച്ചുമതലയില്‍നിന്ന് മാറ്റിയേക്കും. തുടർ നടപടിക്ക് നിയമസാധുത പരിശോധിക്കാൻ ഡിജിപി ഉത്തര മേഖല ഐജിക്ക് നിർദേശം നൽകി. അതേസമയം മര്‍ദിച്ചവർക്കെതിരെ തുടർ നടപടി ഒഴിവാക്കാൻ നീക്കം നടക്കുന്നുണ്ട്. എസ് ഐ യടക്കം മൂന്ന് പേർക്കെതിരെ നടപടി എടുത്ത് കഴിഞ്ഞെന്നാണ്  വാദം. ഒരേകുറ്റത്തിന് രണ്ടുതവണ നടപടി സാധിക്കില്ലെന്ന സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് ഡിജിപിക്ക് നല്‍കിയ വിശദീകരണവും 

പൊലീസ് മർദ്ദനത്തിൽ തന്റെ ഒരു ചെവിയുടെ കേൾവി ശക്തി നഷ്ടപ്പെട്ടുവെന്ന് സുജിത്ത് പറഞ്ഞു. കുന്നംകുളം ചൊവ്വന്നൂരിൽ നിന്ന് കസ്റ്റഡിയിലെടുത്ത ശേഷം പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദനമേറ്റതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് സുജിത്തിന്റെ ഈ വെളിപ്പെടുത്തൽ.