File photo
അയ്യപ്പസംഗമത്തിന് സഹകരിക്കേണ്ടെന്ന് ഭൂരിപക്ഷ യുഡിഎഫ് അംഗങ്ങള്‍. എല്ലാവശങ്ങളും പരിശോധിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ചുമതലപ്പെടുത്തി. സമുദായസംഘടനകളുടെ പിന്തുണ വിലയിരുത്തും. അതിനുശേഷം നാളെ പ്രഖ്യാപനമുണ്ടാകുമെന്നും നേതൃത്വം വ്യക്തമാക്കി.
Also read: ‘അയ്യപ്പ വിശ്വാസികൾക്ക് ലീഗ് നാരങ്ങാ വെള്ളം കൊടുത്തതിന് പ്രശ്നമുണ്ടോ മാഷേ’; പി കെ ഫിറോസ്
നേരത്തെ സംഗമത്തിനു ക്ഷണിക്കാന്‍ എത്തിയ സംഘാടകർക്ക് മുഖം കൊടുക്കാന്‍ വി.ഡി. സതീശൻ തയ്യാറായിരുന്നില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് അടക്കമുള്ള സംഘമാണ് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാൻ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിൽ എത്തിയത്. പ്രതിപക്ഷ നേതാവ് വസതിയിൽ ഉണ്ടായിരുന്നെങ്കിലും കൂടിക്കാഴ്ചയ്ക്ക് തയാറായില്ല.
തുടർന്ന് ക്ഷണക്കത്ത് ഓഫീസിൽ കൈമാറി പ്രശാന്തും സംഘവും മടങ്ങി. അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് സർക്കാർ ഇതുവരെ പ്രതിപക്ഷ നേതാവുമായി ഔദ്യോഗികമായി ആശയവിനിമയം നടത്തിയിരുന്നില്ല. ഇതിൽ പ്രതിപക്ഷ നേതാവിന് അതൃപ്തിയുണ്ട്. സംഗമത്തോട് സഹകരിക്കുന്ന കാര്യത്തിൽ പ്രതിപക്ഷം ഇന്ന് തീരുമാനം എടുക്കാൻ ഇരിക്കെയാണ് ക്ഷണിക്കാൻ സർക്കാർ പ്രതിനിധികൾ എത്തിയത്.