വിശ്വാസികൾക്കൊപ്പമാണ് പാർട്ടിയെന്നും ശബരിമലയിലെ യുവതീപ്രവേശനം കഴിഞ്ഞുപോയ അധ്യായമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ‘വിശ്വാസികളുടെ നിലപാടുമായി ബന്ധപ്പെട്ടാണ് സിപിഎം പ്രവർത്തിക്കുന്നത്. ഒരു വിശ്വാസത്തിനും എതിരായ നിലപാട് ഇന്നലെയും എടുത്തിട്ടില്ല, നാളെയും എടുക്കില്ല’–എം.വി.ഗോവിന്ദൻ പറഞ്ഞു. ഇതിന് പിന്നാലെ എംവി ഗോവിന്ദനെ ട്രോളി രംഗത്ത് വന്നിരിക്കുകയാണ് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്.
‘ഇനി അയ്യപ്പ വിശ്വാസികൾക്ക് ലീഗ് നാരങ്ങാ വെള്ളം കൊടുത്തതിന് പ്രശ്നമുണ്ടോ മാഷേ’?, എന്നാണ് പി കെ ഫിറോസ് ചോദിച്ചിരിക്കുന്നത്. അയ്യപ്പ സംഗമം തീരുമാനിച്ചത് ദേവസ്വം ബോർഡാണെന്നും.ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തരുടെ പിന്തുണ അതിനു ലഭിച്ചിട്ടുണ്ടെന്നും. രാഷ്ട്രീയ ഉദ്ദേശ്യത്തോടെ മതത്തെയും വിശ്വാസത്തെയും കൈകാര്യം ചെയ്യുന്നവരാണ് വർഗീയ വാദികളെന്നും എം.വി.ഗോവിന്ദൻ പറഞ്ഞിരുന്നു.