thoriyam-kseb

കേരളത്തില്‍ തോറിയം ഉപയോഗിച്ച് വൈദ്യുതോല്‍പാദനത്തിന് വലിയ സാധ്യതെന്ന് മന്ത്രി കെ.കൃഷ്ണന്‍ കുട്ടിയുടെ അഭിപ്രായം എത്രത്തോളം പ്രായോഗികമാണ്. കേരളത്തിലെ ധാതുസമ്പുഷ്ടമായ തീരമണലില്‍ 200 വര്‍ഷത്തേയ്ക്കുള്ള തോറിയം അടങ്ങുന്നുവെന്നാണ് വാദം. എന്നാല്‍ ഇതില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യ ആരുതരും എന്നതാണ് പ്രധാന ചോദ്യം.

ഒന്നുകില്‍ വൈദ്യുതി ബോര്‍ഡിലെ അതിവിദഗ്ദ്ധ എന്‍ജിനീയര്‍മാര്‍ തോറിയത്തില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കുന്ന സാങ്കേതിക വിദ്യ തദ്ദേശമായി വികസിപ്പിച്ചിട്ടുണ്ടാകണം. അല്ലെങ്കില്‍ അവര്‍ വകുപ്പുമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാകണം. അല്ലെങ്കില്‍ മന്ത്രി ഇങ്ങനെ പറയുമായിരുന്നില്ല. കാരണം ഡോ. ആര്‍. വി.ജി മേനോന്‍ പറഞ്ഞുതരും.

തോറിയം ഉപയോഗിച്ച് ലോകത്തെവിടെയും വൈദ്യുതി ഉല്‍പാദിപ്പിച്ചതായി അറിയില്ല. ഉണ്ടെങ്കില്‍ കെഎസ്ഇബിയിലെ മേല്‍പ്പറഞ്ഞ അതിവിദഗ്ധര്‍ പറഞ്ഞതരട്ടെ. ഏതാനുമാസം മുമ്പ് അന്നത്തെ വൈദ്യുതി ബോര്‍ഡ് ചെയര്‍മാനും തോറിയം വൈദ്യതോല്‍പാദനത്തെക്കുറിച്ച് പറഞ്ഞിരുന്നു.

ഇനി, മറ്റേതെങ്കിലും ഇന്ധനം ഉപയോഗിച്ച് കേരളത്തില്‍ ആണവ നിലയം സാധ്യമാണോ?

പകല്‍ ഉല്‍പാദിപ്പിക്കുന്ന സൗരോര്‍ജം പോലും സംഭരിക്കാന്‍ കഴിയാത്ത ബാധ്യതയാണെന്ന് പറയുന്ന കെ.എസ്.ഇ.ബിയാണ് തോറിയം വൈദ്യുതി നിലയനായി ഒരുങ്ങുന്നത് .യുക്രെയ്നിലെ ചെര്‍ണോബില്‍ , അമേരിക്കയില്‍ ത്രീ മൈയില്‍സ് ഐലന്‍ഡ്, ജപ്പാനിലെ ഫുക്കുഷിമ തുടങ്ങിയ  ആണവ നിലയത്തിലെ അപകടങ്ങള്‍ക്കു ശേഷം ലോകം മുഴുവന്‍ ന്യൂക്ലിയര്‍ റിയാക്ടറുകളെക്കുറിച്ച് പുനര്‍വിചിന്തനം നടത്തുന്ന വേളയിലാണ് വൈദ്യുതി ബോര്‍ഡിന്‍റെ ഗംഭീരന്‍ ആശയം. 

ENGLISH SUMMARY:

Kerala’s Electricity Minister K. Krishnan Kutty recently claimed that the state has vast potential for power generation using thorium from its mineral-rich coastal sands, which reportedly hold reserves sufficient for 200 years. However, experts question the practicality of this statement, pointing out that no proven technology currently exists anywhere in the world to generate electricity directly from thorium.Critics argue that either highly skilled engineers within the Kerala State Electricity Board (KSEB) have secretly developed such a breakthrough technology, or the minister was misinformed. Former scientist Dr. R.V.G. Menon has clarified that thorium-based electricity generation has never been commercially achieved globally. A few months ago, even the KSEB Chairman made similar remarks, which further fueled speculation.