ശബരിമലയില്‍ യുവതികളെ കയറ്റിയിട്ടില്ലെന്ന് മുന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കയറാന്‍ വന്ന ആക്ടിവിസ്റ്റുകളെ തടഞ്ഞിരുന്നുവെന്നും സര്‍ക്കാര്‍ ആചാരങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഗുരുതര വകുപ്പുള്ള കേസുകളേ നിലവില്‍ പിന്‍വലിക്കാനുള്ളൂവെന്നും അതിനായി കോടതിയില്‍ സമ്മര്‍ദം ചെലുത്തുമെന്നും കടകംപള്ളി മനോരമന്യൂസിനോട് പറഞ്ഞു.
അതേസമയം, യുവതീ പ്രവേശനത്തില്‍ സര്‍ക്കാരിന് പിന്നോട്ട് പോകാനാകില്ലെന്ന് കെപിഎംഎസ്. സര്‍ക്കാരിന്‍റെ നിലപാട് മാറ്റം തെറ്റായ സന്ദേശം നല്‍കും. അയ്യപ്പ സംഗമത്തില്‍ കെപിഎംഎസ് പങ്കെടുക്കുമെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു.