aluva-sp-office

ആലുവ റൂറല്‍ എസ്.പി. ഓഫിസിലെ ഫോണ്‍ വിളി വിവാദത്തില്‍ അന്വേഷണം. റിഫ്ലക്ടര്‍ ജാക്കറ്റ് ചോദിച്ച് വിളിച്ച പൊലീസുകാരനെ എസ്.പി.ഓഫിസില്‍ നിന്നും അസഭ്യം വിളിച്ചെന്നായിരുന്നു പരാതി. ഇതിന്‍റെ കോള്‍ റെക്കോര്‍ഡും പൊലീസുകാരന്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ അസഭ്യം വിളിച്ചിട്ടില്ലെന്ന നിലപാടാണ് എസ്.പി ഓഫിസ് സ്വീകരിച്ചത്. പൊലീസുകാരന്‍റെ നടപടി അച്ചടക്ക ലംഘനമാണെന്നും നടപടിക്രമം പാലിക്കാതെയാണ് എസ്.പി. ഓഫിസിലേക്ക് ഉദ്യോഗസ്ഥന്‍ വിളിച്ചതെന്നുമാണ് ആക്ഷേപം.  സ്റ്റേഷനിലേക്ക് വിളിച്ചത് സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയായിരുന്നു വേണ്ടതെന്ന് പറഞ്ഞാണ് പൊലീസുകാരനെതിരെ അന്വേഷണം ആരംഭിച്ചത്. 

ENGLISH SUMMARY:

Aluva Rural SP office controversy involves an investigation into a complaint that a police officer was verbally abused when inquiring about a reflector jacket. The SP office denies the abuse, alleging the officer violated protocol, leading to a disciplinary probe.