ബെംഗളൂരുവില്‍ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്നുവീണ മലയാളി വിദ്യാർഥിനി മരിച്ചു. കാൽവഴുതി വീഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. വൈറ്റ്ഫീൽഡ് സൗപർണിക സരയൂ അപ്പാർട്മെന്റിൽ താമസിക്കുന്ന കണ്ണൂർ മൊകേരി വൈറ്റ്ഹൗസിൽ എ.രാജേഷിന്റെ മകൾ അൻവിതയാണു (18) ഞായറാഴ്ച രാത്രി മരിച്ചത്.
ക്രൈസ്റ്റ് ഡീംഡ് ടു ബി സർവകലാശാലയിലെ ബികോം ഒന്നാം വർഷ വിദ്യാർഥിയാണ്. സംസ്കാരം ഇന്ന് മൊകേരിയിലെ വീട്ടുവളപ്പിൽ നടക്കും. മാതാവ്: വിനി. സഹോദരൻ: അർജുൻ.
ENGLISH SUMMARY:
Bengaluru student death is the main focus. A Malayalam student tragically died after falling from a third-floor balcony in Bengaluru.