kozhikode-medical-college

സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികില്‍സയിലായിരുന്ന രണ്ടുപേർ മരിച്ചു. കോഴിക്കോട് ഓമശേരി സ്വദേശികളുടെ മൂന്നുമാസം പ്രായമുള്ള കുഞ്ഞും മലപ്പുറം കണ്ണമംഗലം സ്വദേശിനിയുമാണ് മരിച്ചത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളജിൽ ചികില്‍സയിലായിരുന്നു. 

കണ്ണമംഗലം സ്വദേശി 52 വയസുകാരിയായ റംലയെ കഴിഞ്ഞ മാസം നാലിനാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യനിലയിൽ പുരോഗതി കണ്ടതിനെ തുടർന്ന് വാർഡിലേക്ക് മാറ്റിയിരുന്നെങ്കിലും കഴിഞ്ഞദിവസം സ്ഥിതി ഗുരുതരമാവുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ മരിച്ചു. ഓമശേരി സ്വദേശിനി മൈമൂനയുടെ മൂന്ന് മാസം പ്രായമുള കുഞ്ഞ് രോഗം ബാധിച്ച് 28 ദിവസമായി ചികിത്സയിലായിരുന്നു. കുഞ്ഞിന് രോഗം ബാധിച്ചത് കിണറ്റിലെ വെള്ളത്തിൽ നിന്നാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇന്ന് പുലർച്ചെയാണ് കുഞ്ഞ് മരിച്ചത്

രോഗം ബാധിച്ച പത്തുപേർ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികില്‍സയിലുണ്ട്. കോഴിക്കോട് , മലപ്പുറം, കാസർകോട്, വയനാട് സ്വദേശികളാണ് ചികില്‍സയിലുള്ളത്. 

ENGLISH SUMMARY: