പാലക്കാട് കഞ്ചിക്കോട് പുതുശ്ശേരിയിൽ വാഹനാപകടത്തില്‍ കൈഅറ്റ അധ്യാപിക രക്തം വാര്‍ന്ന് മരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ കോളേജ് അധ്യാപികയായ പാലക്കാട് ചക്കാന്തറ സ്വദേശി ആൻസിയാണ് മരിച്ചത്. രാവിലെ 11 മണിയോടെയായിരുന്നു അപകടം. അമിതവേഗത്തില്‍ സഞ്ചരിച്ച സ്കൂട്ടര്‍ മറിയുകയായിരുന്നെന്നാണ് നിഗമനം. . വീഴ്ചയുടെ ആഘാതത്തിൽ വലതുകൈ മുട്ടിനു താഴെ അറ്റ് രക്തം വാർന്ന നിലയിലാണ് ആൻസിയെ നാട്ടുകാർ കണ്ടത്. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം.
മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായതെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മറ്റൊരു വാഹനം ഇടിക്കുന്നതായി കണ്ടില്ല. കോളേജിൽ വച്ച് നടക്കുന്ന ഓണാഘോഷത്തിൽ പങ്കെടുക്കുന്നതിന് സ്കൂട്ടറിൽ പോകുമ്പോഴാണ് അപകടമുണ്ടായത്.