കോതമംഗലത്ത് ഇന്നലെ കാട്ടാന കിണറില്‍ വീണ കോട്ടപ്പടിയില്‍ ജനങ്ങളുടേത് ദുരിതജീവിതമാണ്. വിവേലി, കുട്ടമ്പുഴ, മാമലക്കണ്ടം ഭാഗത്ത് കാട്ടാനകൾ കിണറിൽ വീഴുന്നത് നിത്യമാണ്. കിണറിടിച്ച് ആനയെ കയറ്റിവിട്ട് ഉദ്യോഗസ്ഥർ മടങ്ങും. കിണർ ഉടൻ ശരിയാക്കിത്തരാം എന്ന ഉറപ്പിലാണ് ഈ പറ്റിക്കല്‍. കോട്ടപ്പടിയിൽ ഇന്നലെയും ഇങ്ങനെയൊരു വാക്കിലാണ് കിണറിടിച്ച് ആനയെ തുരത്തിയത്.
ENGLISH SUMMARY:
Elephant rescue Kerala is a frequent occurrence in Kottappadi, where wild elephants often fall into wells. Residents are promised well repairs after each rescue, but these promises are rarely fulfilled.