kothamangalam-elephant-34

കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റിൽ കാട്ടാന വീണു. ഇന്ന് പുലർച്ചെയാണ് ഏകദേശം 15 വയസ്സുള്ള കാട്ടു കൊമ്പൻ കിണറ്റിൽ വീണത്. വനംവകുപ്പ് ഉദ്യോഗസ്ഥർ ഇതുവരെ സ്ഥലത്തെത്തിയിട്ടില്ല. ഇതേതുടര്‍ന്ന് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. രണ്ടുവർഷം മുന്‍പ് തൊട്ടടുത്ത കിണറ്റിലും സമാനമായ സംഭവം നടന്നിരുന്നു. 

അന്ന് ആനയെ രക്ഷിക്കാനും കിണർ നന്നാക്കാനും ചെലവായ പണം അടുത്തിടെയാണ് നൽകിയത്. ഈ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് നാട്ടുകാർ ഇപ്പോൾ പ്രതിഷേധിക്കുന്നത്. കിണറ്റിൽ നിന്ന് വെള്ളമെടുത്തിരുന്ന വീട്ടുകാരുടെയും തൊട്ടടുത്ത കുടുംബങ്ങളുടെയും കുടിവെള്ളം മുട്ടിയ സാഹചര്യമാണ് നിലവിലുള്ളത്.

ENGLISH SUMMARY:

In Kothamangalam, a wild elephant fell into a well located on private property. The incident occurred early this morning, involving a tusker estimated to be around 15 years old. Forest department officials have not yet reached the spot, leading to strong protests from local residents.