കോഴിക്കോട് നാദാപുരത്ത് ഓണാഘോഷത്തിനിടെ മദ്യപിച്ച് അവശനായ 17കാരൻ ആശുപത്രിയിൽ. നാദാപുരം മേഖലയിലെ ഗവണ്‍മെന്‍റ് സ്കൂളിലെ വിദ്യാർഥിയാണ് ചികിത്സയിലുള്ളത്. ഓണാഘോഷത്തിനിടെ കുറച്ചു വിദ്യാർഥികൾ ചേർന്ന് മദ്യപിക്കുകയായിരുന്നു. അമിത അളവിൽ മദ്യം കഴിച്ച് അബോധാവസ്ഥയിലായ വിദ്യാർഥിയെ സുഹൃത്തുക്കൾ ബൈക്കിൽ കയറ്റി വീടിന് സമീപത്തെ ബസ് സ്റ്റോപ്പിൽ ഇറക്കിവിടുകയായിരുന്നു. ബസ് സ്റ്റോപ്പിലെ തറയിൽ അബോധാവസ്ഥയിൽ കിടന്ന കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.